ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ഇന്ന് രാവിലെ ഒൻപത് മണിയോടെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ഷാജി.എസ് ഉം സംഘവും വാഹന പരിശോധന നടത്തവേ പോളോ കാറിൽ കടത്തുകയായിരുന്ന 2.3 ഗ്രാം ഹാഷിഷ് ഓയിലും 0.001 ഗ്രാം LSD സ്റ്റിക്കറും സഹിതം കാട്ടാമ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടി. സംഘത്തിൽ P0 ജോണി ജോസഫ്, CEOമാരായ മധു .ടി .വി ബാബു ജയേഷ് , സതീഷ് വി. എൻ എന്നിവരുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും വാങ്ങിയതാണെന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് അറിയാൻ കഴിഞ്ഞു.