ജില്ലാതല ദഫ് മത്സരം നടത്തി

കാടാച്ചിറ :അന്നജാത്ത് ദഫ് സംഘം കാടാച്ചിറ യുടെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് മത്സരം നടത്തി.ആർ അബ്ദുള്ള ഹാജിയുടെ അദ്യക്ഷതയിൽ പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.ഉസ്താദ് അബൂബക്കർ സിദ്ധിഖ് ഹസനി മുഖ്യപ്രഭാഷണം നടത്തി. നാസർ ഹാജി,യൂസുഫ് ഹാജി,കെ ഗിരീശൻ,ശാഹുൽ ഹമീദ്,ശിഹാബ് കാടാച്ചിറ, ഷുഹൈബ് എ സി,ത്വാഹ എ സി,അജ്നാസ് സി വി,എന്നിവർ സംസാരിച്ചു.തോപ്പിൽ ഇസത്തുൽ ഇസ്‌ലാം മദ്രസ ഒന്നാം സ്ഥാനവും,അൽ അമീൻ ദഫ് സംഘം രണ്ടാം സ്ഥാനവും,അന്നജാത്ത് ദഫ് സംഘം കണ്ണാടിപറമ്പ് മൂന്നാം സ്ഥാനവും നേടി.ഇർഫാൻ വാഫി സ്വാഗതവും സഹൽ പി ടി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: