നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരി പിടിയില്‍

പയ്യന്നൂര്‍:നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരിയായടയര്‍ കടക്കാരന്‍ വീണ്ടും പിടിയില്‍. എട്ടിക്കുളംപാലക്കോട്ടെ ടി.കെ.അബ്ദുള്‍ ഹമീദിനെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.
പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ടയര്‍ കടയുടെ പരിസരത്തുനിന്നും കൂള്‍ ലിപ്, ഹാന്‍സ് തുടങ്ങിയ അറുപതോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മുമ്പും പിടിയിലായിരുന്ന ഇയാള്‍ വീണ്ടും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിൽപന നടത്തുന്നതായ നാട്ടുകാരുടെ പരാതിയിലാണ് പരിശോധന നടത്തിയത്.