ഗാർഹിക പീഡനം കേസെടുത്തു

കണ്ണൂർ. വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം സിറ്റി പോലീസ് കേസെടുത്തു. സിറ്റി തയ്യിൽ സ്വദേശിനിയായ 21 കാരി യുടെ പരാതിയിലാണ് ഭർത്താവ് കണ്ണൂർ കുറുവ സ്വദേശി ഷാനവാസ് ബന്ധുക്കളായ നസീറ, ആയിഷ, ഷബാന, താഹിറ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2020 ഡിസമ്പർ 29 മുതൽ ഈ മാസം 23 വരെയുള്ള കാലയളവിലാണ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.