എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

കാസറഗോഡ്: സ്കൂട്ടിയിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി .എം.എ.യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉപ്പള പച്ചിലമ്പാറയിലെ മുഹമ്മദ് ലത്തീഫിനെ (33)യാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.അശ്വിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഉപ്പള സ്കൂളിന് സമീപം അഞ്ചിക്കട്ടയിൽ വെച്ചാണ് 2.25 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.14.എ.എ.4357 നമ്പർ സ്കൂട്ടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നസറുദ്ദിൻ എ കെ ,സബിത്ത്ലാൽ എക്സൈസ് ഡ്രൈവർ വിജയൻ പി എസ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: