ചീമേനിതുറന്ന ജയിലിൽ നിന്നും ചാടിപ്പോയ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ

ചീമേനി. ചീമേനിതുറന്ന ജയിലിൽ നിന്നും കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തടവുകാരൻ ചാടിപ്പോയി. തടവുകാരനെ മാതമംഗലം ഓലയമ്പാടിയിലെ ആൾ താമസമില്ലാത്ത വീടിൻ്റെ ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ടിലെ വർക്കിയുടെ മകൻ
മാതമംഗലം ഓലയമ്പാടിയിൽ താമസിച്ചു വന്ന വി. ജെ. ജെയിംസ് എന്നതോമസിനെ (58)യാണ് ഇന്ന് രാവിലെ ഓലയമ്പാടി പുതിയ വയൽ കോളനിക്ക് സമീപത്തെ നബീസയുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീടിൻ്റെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 6.30 മണിയോടെയാണ് തടവുകാരൻ ചാടിപ്പോയത്.2003-ൽ കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ ഇയാളുടെ മാതാവിൻ്റെ വീട്ടിൽ വെച്ച്
കുടുംബ വഴക്കിനിടെ മകളെ അടിച്ചു കൊന്ന കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ചീമേനി തുറന്ന ജയിലിൽ
ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ യാണ് ചാടിപ്പോയത്.ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ പെരിങ്ങോം പോലീസ് കണ്ടെത്തിയത്.ഭാര്യ: റോസ്ലിയും രണ്ടു മക്കളുമുണ്ട്.ഇവർ ഓലയമ്പാടിയിൽ താമസമില്ല. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: