യുവതിയുടെ നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് പേർക്കെതിരെ കേസ്

എടക്കാട്. .യുവതിയുടെ ഒത്താശയോടെ ഗൾഫുകാരൻ്റെ ഭാര്യയായയുവതിയുടെ നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം പരാതിയിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ തോട്ടടക്ക് താമസിക്കുന്ന ഭർതൃമതിയായ യുവതിയെയാണ് മറ്റൊരു യുവതിയുടെ സഹായത്തോടെ രണ്ട് യുവാക്കൾ പീഡിപ്പിച്ചത്. ഫായിസ്, സുഹൈൽ, എന്നിവരാണ് 2021 ഫെബ്രവരി ഒമ്പത് മുതൽ 13 വരെയും എപ്രിൽ 12, 13 വരെ തീയതികളിൽ അതിരപ്പള്ളിയിലെ റിസോർട്ടിലും കോഴിക്കോട്ടെ റിസോർട്ടിലുമെത്തിച്ച് യുവതിയെ പീഡിപ്പിച്ചത്.പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസിൽ പരാതിയുമായെത്തിയത്.2015 മുതൽ പരിചയപ്പെട്ട മറ്റൊരു യുവതിയാണ് ഭർതൃമതിയെ യുവാക്കളുടെ കെണിയിൽപ്പെടുത്തിയത്.പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയുമായി.
പരാതിയെ തുടർന്ന് യുവതി ഉൾപ്പെടെ രണ്ടു യുവാക്കൾക്കുമെതിരെയാണ് തലശേരി പോലീസിൽ യുവതി പരാതി നൽകിയത്. കേസെടുത്ത തലശേരി പോലീസ് സംഭവം നടന്നത് എടക്കാട് സ്റ്റേഷൻ പരിധിയിലുമായതിനാൽ കേസ് എടക്കാട് പോലീസിന് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: