കുഞ്ഞിപ്പള്ളിയിൽ റെയിൽവേ അടിപ്പാത പണിയണം

ചോമ്പാല:
കുഞ്ഞിപ്പള്ളിയിൽ റെയിൽവേ അടിപ്പാത പണിയണം.
റെയിൽവേ മേൽപ്പാലം തുറന്നു കൊടുത്തതിനുശേഷം കുഞ്ഞിപ്പള്ളി ലെവൽ ക്രോസിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. ചിറയിൽ പീടികയെയും കുഞ്ഞിപ്പള്ളിയും ബന്ധപ്പെടുത്തിക്കൊണ്ട് റെയിൽവേ അടിപ്പാത പണിതാൽ മരണ ഭയം ഇല്ലാതെ ആളുകൾക്ക് കടന്നു പോകാൻ കഴിയും. ഇക്കാര്യത്തെപ്പറ്റി ആലോചിക്കാൻ വേണ്ടി ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെയും യോഗം ചിറയിൽ പീടികയിൽ വച്ച് നടന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. കൺവീനർ വികാസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ജയൻ,സജീവൻ, റഹീം എന്നിവരും എം പി ബാബു, അൻവർ ഹാജി, കെ എ സുരേന്ദ്രൻ, പി ബാബുരാജ്, പി എം അശോകൻ, സമീർ, ഇ എം ഷാജി എന്നിവർ സംസാരിച്ചു. ലോക്സഭ, രാജ്യസഭ എംപിമാരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: