ഈലിപ്പുറം കോളനി അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവൃത്തിക്ക് തുടക്കമായി

ആന്തൂർ നഗരസഭ ഒന്നാം വാർഡ് ഈലിപ്പുറം കോളനി അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവൃത്തിയുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു.
സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് ഈലിപ്പുറം കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവൃത്തി നടപ്പാക്കുന്നത്. കോളനിയിലേക്കുള്ള നടപ്പാതയുടെയും സ്റ്റെപ്പുകളുടെയും നിർമാണം, ഡ്രെയിനേജ്, സാംസ്കാരിക നിലയത്തിൽ മേൽക്കൂര, തുടങ്ങി വിവിധങ്ങളായ പ്രവൃത്തികൾ, കെ എസ് ഇ ബി ലൈൻ ഷിഫ്റ്റിംഗ് ,വീടുകളുടെ അറ്റകുറ്റപ്പണികളും നടപ്പാക്കും. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.
ഈലിപ്പുറം കോളനിയിൽ നടന്ന പരിപാടിയിൽ ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ വി സതീദേവി, വാർഡ് കൗൺസിലർ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ കെ കൈരളി, നിർമിതി കേന്ദ്രം സീനിയർ പ്രൊജക്ട് എഞ്ചിനീയർ പി വി ജയേഷ്, മോണിറ്ററിംഗ് കമ്മിറ്റി അംഗം എ വി ബാബു, സംഘാടക സമിതി ചെയർമാൻ ടി പത്മനാഭൻ എന്നിവർ സംസാരിച്ചു.