തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധം

.

അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നു രാവിലെ യൂത്ത് കോൺഗ്രസ് നഗരത്തിൽ തക്കാളിപ്പെട്ടിയുമേന്തി പ്രകടനം നടത്തിയത്. KSRTC പരിസരത്ത് സമാപിച്ച പ്രതിഷേധ പ്രകടനം യൂത്ത് കോൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിക്കുകയാണ്. ഒരു വശത്ത് ഇന്ധന വിലവർധന, മറുഭാഗത്ത് പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ വിലക്കയറ്റം. എന്നാൽ കന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിലൊന്നും ഇടപെടാതെ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡൻ്റ്സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. കെ കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ് പാണപുഴ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: