ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് വിലക്കിയതിനെ തുടർന്ന് വിഷം കഴിച്ച വിദ്യാർത്ഥി മരിച്ചു

ശ്രീകണ്ഠാപുരം: ലൈസൻസില്ലാതെ സ്കൂട്ടർ ഓടിക്കുന്നത് വീട്ടുകാർ വിലക്കിയതിനെതുടർന്ന് എലിവിഷം കഴിച്ച വിദ്യാർത്ഥി മരിച്ചു. പയ്യാവൂർ കണ്ടകശേരിയിലെ കൈനിക്കര ആകാശ്ബാബു (18) ആണ് ഇന്നു പുലർച്ചെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഇക്കഴിഞ്ഞ 19നു രാത്രിയാണ് ആകാശ്ബാബു എലിവിഷം കഴിച്ചത്. ആകാശ് ബാബുവിന് ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാൽ സ്കൂട്ടർ ഓടിക്കുന്നത് വീട്ടുകാർ വിലക്കിയിരുന്നു . ഇതിൽ മനംനൊന്താണത്രെ എലിവിഷം കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.
പയ്യാവൂർ ഇരൂഡ് സേക്രട്ട് ഹാർട്ട് സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയിരുന്നു. കണ്ടകശേരിയിലെ ബാബു – മിനി ദമ്പതികളുടെ മകനാണ്. സഹോദരൻ അയ് വിൻ . പയ്യാവൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: