മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ സസ്പൻ്റ് ചെയ്തു

കടമ്പൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നിന്നും കോൺഗ്രസ്റ്റിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നിർദ്ദേശം അവഗണിച്ച് വിമതയായി മൽസരിക്കുന്ന മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ കെ. രോഹിണിയെ അച്ചടക്ക നടപടി യുടെ ഭാഗമായി പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻറ് ചെയ്തതായി ഡി.സി. സി പ്രസിഡൻ്റ് സതീശൻ പാച്ചേനി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.