ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പണിമുടക്ക്

ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. ബി.എം.എസ് ഒഴികെ രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: