കണ്ണൂർ അറിയിപ്പുകൾ (25/11/2020)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് പരിശീലനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപെന്റ് ലഭിക്കും. എഞ്ചിനീയറിങ്, എം സി എ, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കും പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം നവംബര്‍ 27 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവന്, സൈബര്‍ശ്രീ സി ഡിറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0471 2933944, 9895788334, 9447401523, 9895478273.
അഭിമുഖം 25 ന്
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്് വിഭാഗത്തിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും ഇന്ന് (നവംബര്‍ 25 ബുധനാഴ്ച ) രാവിലെ 10.30 ന് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2780226.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തളിപ്പറമ്പ് താലൂക്കിലെ കൊയ്യം വിഷ്ണു ക്ഷേത്രം, പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (malabardevaswom.kerala.gov.in), നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.
വിചാരണ മാറ്റി
കൂത്തുപറമ്പ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ നവംബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടയകേസുകളുടെ വിചാരണ 2021 ജനുവരി അഞ്ചിലേക്ക് മാറ്റിയതായി എല്‍ ആര് സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
റീ-ടെണ്ടര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ സികേജ് ഫാമിംഗ് പദ്ധതി നടപ്പിലാക്കുന്നതിന് വാച്ച്മാന് ഷെഡും, ഫീഡിംഗ്റാമ്പ് നിര്‍മ്മിക്കുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0497 2731081.