സ്മാര്‍ട്ട് ടീച്ചര്‍ അറ്റ്  സ്മാര്‍ട്ട് സ്‌കൂള്‍: ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ ഐസിടി പരിശീലനം

ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈനായി ഐസിടി പരിശീലനം നല്‍കുന്നതിനുള്ള സ്മാര്‍ട്ട്  ടീച്ചര്‍ അറ്റ് സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്‌നോളജി സംസ്ഥാന ഡയറക്ടര്‍ ബി അബുരാജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.  ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിച്ചിട്ടുള്ള ആര്‍ പിമാര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കിയത്. ഓരോ ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധരായ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനം  ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ ഐസിടി പരിശീലനം നല്‍കുന്നതിനാണ് ഡയറ്റ് ലക്ഷ്യമിടുന്നത്.  

കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനായതോടെയാണ് കണ്ണൂര്‍ ഡയറ്റിലെ  എജ്യുക്കേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും  ടൂളുകളും പരിചയപ്പെടുത്തുന്നതിനായി സ്മാര്‍ട്ട് ടീച്ചര്‍ അറ്റ് സ്മാര്‍ട്ട്  സ്‌കൂള്‍ എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്.  

ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ വിനോദ് കുമാര്‍, ലക്ചറര്‍മാരായ ഇ വി സന്തോഷ് കുമാര്‍, കെ ബീന എന്നിവരുടെ നേതൃത്വത്തിലാണ് ആര്‍ പിമാര്‍ക്ക് ക്ലാസുകള്‍ നല്‍കിയത്. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ അധ്യക്ഷനായി. കണ്ണൂര്‍ ഡിഡിഇ മനോജ് മണിയൂര്‍, എസ്എസ്‌കെ ഡിപിസി ടി പി വേണുഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ- ഒാര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, കൈറ്റ്  ജില്ലാ കോ-ഒാര്‍ഡിനേറ്റര്‍ പി സുപ്രിയ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: