അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ ഭക്ഷ്യസുരക്ഷാ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ബോധവൽകരണ ക്ലാസ് നടത്തി

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന സമ്പൂർണ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ അഴിക്കോട് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഴിക്കോട് പഞ്ചായത്തിൽ സമ്പൂർണ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സി ഡി എസ്,ഐ സി ഡി എസ് മെമ്പർമാർക്ക് ബോധവൽക്കരണ ക്ലാസ് നൽകി.പദ്ധതിയുടെ ഉദ്ഘാടനം സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി കെ മോഹിനി നിർവഹിച്ചു.അഴിക്കോട് ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീമതി ഡോ.ധനുശ്രീ പൈതലെയൻ ക്ലാസുകൾ നൽകി.