യുവജന യാത്ര ചൊവ്വാഴ്ച പയ്യന്നൂരിൽ സ്വീകരണം

പയ്യന്നൂർ: വർഗ്ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാറിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യുത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നയിക്കുന്ന യൂത്ത് ലീഗ് യുവജന യാത്രക്ക് നവംബർ 27 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പെരുമ്പയിൽ സ്വീകരണം നൽകും. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യുവജന യാത്രയുടെ കണ്ണുർ ജില്ലയിലെ ആദ്യത്തെ സ്വീകരണമാണ് പെരുമ്പയിൽ നടക്കുന്നത്.പെരുമ്പ കെ.എസ്.ആർ.ടി.സിക്ക് സമീപത്തുവെച്ച് ജില്ലാ ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ജാഥയെ സ്വീകരിക്കും തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും മുസ്ലിം ലീഗ് ,യൂത്ത് ലീഗ് സംസ്ഥാന നേതാക്കർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: