പയ്യന്നൂർ: രാമന്തളി മുസ്‌ലിം കൾച്ചറൽ & എഡ്യുക്കേഷൻ സൊസൈറ്റി വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ചവരെ ആദരിച്ചു.

കണ്ണൂർ :പെയിന്റിങിൽ ദേശീയ-സംസ്ഥാന-ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയ ഹിബ ടി പി , കണ്ണൂർ സർവ്വകലാശാലഎം എസ് സി കൗണ്സിലിംങിൽ ഒന്നാം റാങ്ക് നേടിയ ആയിഷ ഷഹർബാൻ, ഖുർആൻ ഹൃദിസ്ഥമാക്കിയ രാമന്തളിയിൽ നിന്നുള്ള ആദ്യ വനിത മുസ് ലിഹ ഉസൈനാർ എന്നിവരെയാണ് ആദരിച്ചത്.

സൊസൈറ്റി പ്രസിഡന്റ് കെ പി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ജനാർദ്ദനൻ ഉദ്ഘാടനം നിർവ്വഹിച്ചു.പി കെ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.സി എം സി അബ്ദുറഹ്മാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.ഷമീർ മാസ്റ്റർ, ജലീൽ രാമന്തളി, മുസ്തഫ വി വി, അബ്ദുല്ല എൻ എ വി, ദിവ്യ ടീച്ചർ,ഇബ്രാഹിം സി സി സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: