വൈദ്യുതി വകുപ്പ്​ ജീവനക്കാരന് മർദനം: ഒരാൾ അറസ്​റ്റിൽ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠം സുന്നി റഹ്മാനിയ മസ്ജിദിനുസമീപം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് മർദനമേറ്റു. ധർമടം സെക്ഷനിലെ ഓവർസിയർ പി. നാസറിനെയാണ് പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിക്കപ്പെടുമ്പോൾ സപ്പോർട്ട് കമ്പി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓവർസിയറായ നാസറുമായി ചിലർ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രദേശവാസിയായ സി. ഫൈസൽ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഫൈസലിനെ എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, ജോലിക്കുവന്ന ഉദ്യോഗസ്ഥൻ കൈയേറ്റം ചെയ്തതായി ആരോപിച്ച് ഫൈസലി​െൻറ ഭാര്യ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: