പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെയും താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെയും രാമപുരം പാലത്തിന്റെയും ഉദ്ഘാടനം പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.. കണ്ണൂർ എം പി ശ്രീമതി ടീച്ചർ അധ്യക്ഷതവഹിച്ചു.. ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറി. അന്താരാഷ്ട്രനിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളായ റോഡ് അടയാളങ്ങൾ, അപായസൂചനകൾ, സീബ്രവരകൾ, സോളാർ തെരുവുവിളക്കുകൾ, സ്റ്റഡുകൾ, ജങ്ങ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കോൺക്രീറ്റ് ഓവുചാലുകൾ, നടപ്പാത, ബസ് ബേ, ബസ് ഷെൽട്ടറുകൾ, ഓട്ടോറിക്ഷ, ടെംപോ എന്നിവയയ്ക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: