ചരിത്രത്തിൽ ഇന്ന്: നവംബർ 25

ഇന്ന് സ്ത്രികൾക്കെതിരായുള്ള അക്രമ നിർമാർജന ദിനം

1867- ഡൈനാമിറ്റിന് ആൽഫ്രഡ് നോബലിന് പാറ്റൻറ് കിട്ടി

1975- സുരിനാമിന് ഹോളണ്ട് സ്വാതന്ത്ര്യം നൽകി

1983- ലോകത്തിലെ ഏറ്റവും വലിയ മോഷണം ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽ നടന്നു..

1987- വെസ്റ്റിൻഡീസിനെ തിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ന്യൂഡൽഹിയിൽ വച്ച് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 75 റൺസിന് പുറത്തായി നാണം കെട്ടു..

1994- കൂത്ത് പറമ്പ് രക്തസാക്ഷി ദിനം.. സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ ഭാഗമായി അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ തടയാനെത്തിയ 5 DYFI പ്രവർത്തകർ പോലീസ് വെടിയേറ്റ് രക്തസാക്ഷി യായ ദിവസം….

ജനനം

1814- ജൂലിയസ് വോൺ മയർ- ജർമനി – തെർമോ ഡൈനാമിക്സ് സ്ഥാപകൻ .

1844- കാൾ ബെൻസ് – ജർമനി – ആദ്യ ഓട്ടോമോബൈൽ എൻജിൻ നിർമിച്ച വ്യക്തി..

1887- നിക്കൊളോയ് വാവിയോവ്.. റഷ്യൻ കൃഷി ശാസ്ത്രജ്ഞൻ..

1898- ദേബകി ബോസ് – ബംഗാളി സിനിമാ നിർമാതാവ് …

1915- ആഗസ്റ്റ പിനോഷ. ചിലിയൻ ഭരണാധികാരി

1925- കെ.രാഘവൻ പിള്ള – സാഹിത്യ നിരൂപകനും എഴുത്തുകാരനും. 1969ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി’

1925- വി.എം. ബാലചന്ദ്രൻ – വിംസി എന്ന പേരിൽ പ്രശസ്തനായ sports journalist…

1926- രംഗനാഥ് മിശ്ര… സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്.. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ചെയർമാൻ..

1948- വീരേന്ദ്ര ഹെഗ്ഡെ – ധർമ്മ സ്ഥല ക്ഷേത്ര രക്ഷാധികാരി..

1952- ഇമ്രാൻ ഖാൻ – പാക്കിസ്ഥാൻ പ്രധാനമന്ത്രി – മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം. പാക്കിസ്ഥാന് ലോകകപ്പ് നേടി കൊടുത്ത ക്യാപ്റ്റൻ..

1955- ബിനോയ് വിശ്വം – നിലവിൽ രാജ്യസഭാംഗം.. മുൻ കേരള മന്ത്രി..

1966- രൂപാ ഗാംഗുലി – ടെലിവിഷൻ ചരിത്രത്തിലെ മഹാത്ഭുതമായിരുന്ന മഹാഭാരതം പരമ്പരയിലെ ദ്രൗപതിയായി പ്രേക്ഷക മനസ്സിൽ കുടിയേറിയ താരം…

ചരമം

1970- യുക്കിയോ മഷിമ.. 3 തവണ നോബലിന് ശുപാർശ ചെയ്ത ജപ്പാനിസ് സാഹിത്യകാരൻ.. ഹരാ കിരി വഴി ആത്മഹത്യ ചെയ്തു..

1985- വൈ.ബി.ചവാൻ.. മുൻ കേന്ദ്ര മന്ത്രി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി.. കോൺഗ്രസ് നേതാവ്..

1987- രാമസ്വാമി പരമേശ്വരൻ – ശ്രീലങ്കയിലെ പുലി വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ത്യൻ സേനയായ IPKF ലെ ധീര രക്തസാക്ഷി.. രാഷ്ട്രം പരംവീരചക്ര നൽകി ..

1998- പി.എം.കുഞ്ഞിരാമ ൻ നമ്പ്യാർ – സ്വാതന്ത്ര്യ സമര സേനാനി കണ്ണൂർ ചെറുകുന്ന് സ്വദേശി – കമ്യൂണിസ്റ്റ് കാർ സോഷ്യലിസ്റ്റ് വിട്ടപ്പോൾ സോഷ്യലിസത്തിന്റെ പ്രസക്തി നിലനിർത്താൻ പരിശ്രമിച്ചു. പട്ടം PSP മുഖ്യമന്തിയായിരുന്നപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡണ്ടായിരുന്നു.

1999- ടി.വി.കൊച്ചുബാവ – മലയാള കഥാകൃത്ത് – വൃദ്ധസദനം എന്ന നോവൽ വിവിധ അവാർഡുകൾ നേടി..

2005- കൺമണി ബാബു – മലയാള സിനിമക്ക് മികച്ച ചിത്രത്തിനുള്ള പ്രസിഡണ്ടിന്റെ സ്വർണമെഡൽ നേടി തന്ന ചെമ്മീൻ ചിത്രത്തിന്റെ നിർമാതാവ് ഇസ്മയിൽ സേട്ട്..

2014- സിത്താര ദേവി – ഇന്ത്യൻ കഥക് നർത്തകി

( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: