ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി.

കണ്ണൂർ: പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ
ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ സി. രഘുനാഥ്, എം.മുസമ്മിൽ, കെ.പി ഇബ്രാഹിം, ജനാർദനൻ, ഇ.പി ഗീത, പി. വി രത്നം, കെ.സന്ധ്യ, ജിതിൻ, സഫ്വാൻ, എം അദീബ, ഫർസീന, ഷഹനാസ്, ഷാസിയ, അഷ്റഫ്, ഹർഷ തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പൂർവ്വ വിദ്യാർത്ഥികളുടെ പാട്ട് കൂട്ടവും, വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും സംഘടിപ്പിച്ചിരുന്നു.