ചീട്ടുകളി അഞ്ച് പേർ പിടിയിൽ.

ശ്രീകണ്ഠാപുരം: പണം വെച്ച്ചീട്ടുകളി അഞ്ചംഗ സംഘം അറസ്റ്റിൽ.മയ്യിൽ സ്വദേശികളായ കെ.മുസ്തഫ, മൊയ്തീൻ, ചെമ്പേരിയിലെ ജോസഫ്, നെടിയേങ്ങയിലെ വിശ്വൻ, ചെമ്പൻ തൊട്ടിയിലെ രവീന്ദ്രൻ എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 6.45 ഓടെ ചേപ്പറമ്പിലെ റബ്ബർ തോട്ടത്തിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്ന് 6,090 രൂപയും പോലീസ് പിടിച്ചെടുത്തു.