കോഴിക്കെട്ട് 6 പേർ അറസ്റ്റിൽ ; 10 അങ്ക കോഴികളെ പിടികൂടി.

ബേഡകം: കോഴിക്കെട്ട് ചൂതാട്ടം രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം കോഴി അങ്കത്തിലേര്‍പ്പെട്ട ആറുപേരെയും പത്ത് കോഴികളേയും പിടികൂടി.
കല്ല്യോട്ടെ ശ്രീനാഥ്(26) , കുണ്ടംകുഴിയിലെ ജനാര്‍ദ്ദനന്‍(49), വേലാശ്വരത്തെ തേജസ്(26), പാക്കം സ്വദേശികളായ ഉദയന്‍(34), മണികണ്ഠന്‍(42), പെര്‍ളടുക്കത്തെ രഞ്ജിത്ത്(23) എന്നിവരെയാണ് എസ്.ഐ.എൻ.ഗംഗാധരനും സംഘവും അറസ്റ്റുചെയ്തത്.കൊളത്തൂർ ആയംകടവ് പാലത്തിന് സമീപം റബ്ബര്‍തോട്ടത്തില്‍ പോലീസ് സംഘം വേഷം മാറിയെത്തിയാണ് കോഴി അങ്കക്കാരെ പിടികൂടിയത്. റെയ്ഡിൽ സിവില്‍പോലീസ് ഉദ്യോഗസ്ഥരായ സൂരജ്, രാജേഷ്, പ്രദീപ്കുമാര്‍, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.