കോൽകളി -ചരടുകുത്തികളി അരങ്ങേറ്റം

രാമന്തളി: മഹാത്മ വനിതാവേദിയുടെ നേതൃത്വത്തിൽ വനിതകളുടെ കോൽക്കളി – ചരടുകുത്തിക്കളിയുടെ അരങ്ങേറ്റം രാമന്തളി ശങ്കരനാരായണ ക്ഷേത്രസന്നിധിയിൽ നടന്നു.
വിദ്യാർത്ഥിനിയും വീട്ടമ്മമാരും അടക്കമുള്ള 26 വനിതകളാണ് ആറു മാസത്തെ പരിശീലനത്തിനു ശേഷം അരങ്ങേറ്റം നടത്തിയത്..
സാംസ്ക്കാരിക സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കലാ അക്കാദമി ചെയർമാൻ കൃഷ്ണൻ നടുവിലത്ത് മുഖ്യാതിഥിയായിരുന്നു .
പഞ്ചായത്ത് അംഗം കെ പി ദിനേശൻ ,കെ എം തമ്പാൻ, പി പി നാരായണി, വി വി ഉണ്ണികൃഷ്ണൻ ,കെ പി സരിത എന്നിവർ സംസാരിച്ചു

മഹാത്മ വനിത വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു മാസക്കാലമായി വനിതകൾ കോൽക്കളി – ചരടുകുത്തിക്കളി
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കെ പി ബാബുരാജിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: