സി പി ഐ കുടുംബത്തിന്
വീട്ടുവഴിമുട്ടിച്ച് ഊരുവിലക്ക്; വിവാദത്തിൽ

തളിപ്പറമ്പ്: സി പി എമ്മിൽ നിന്ന് അകന്ന വീട്ടുകാർക്ക് വഴിമുട്ടി മുട്ടിച്ച് ഊരുവിലക്ക് .മാന്ധം കുണ്ടിലെ രാഷ്ട്രീയ ചേരിതിരിവ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. സി പി എം പ്രവർത്തകരുടെ നടപടി പ്രദേശത്ത് ചർച്ചയായതോടെ പരാതിയിൽ നിയമ പാലകരും ഇടപെടുന്നു

മാന്തംകുണ്ടിലാണ് ചില പ്രാദേശിക സി പി എം പ്രവർത്തകരുടെ നെട്ടൂരത്തിൽ സി.പി.ഐ കുടുംബത്തിന് റോഡും വഴിയും തടഞ്ഞ് ഊരുവിലക്ക്. മാന്ധം കുണ്ടിലെ
73 വയസ്സുള്ള കരിയിൽ നാരായണൻ , കരിയിൽ നാരായണി (65) ദമ്പതികൾക്കാണ് ഈ ദുരിതം. 32 വർഷമായി സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണ് രണ്ടു ഭാഗത്തും ഒരാൾ പൊക്കത്തിൽ ചെങ്കല്ല് കെട്ടി വഴി മുട്ടിച്ചിരിക്കുന്നത്. നടന്നു പോകുന്ന വഴിയിലാകട്ടെ ഒന്നര മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും വലിയ കിടങ്ങും ഉണ്ടാക്കി വെച്ചിട്ടുണ്ട്. നാരായണനും കുടുംബത്തിനും ഒരു വിധത്തിലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശവാസിയായ ബൈജുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ഇന്നലെ രാത്രിയിലാണ് മനുഷ്യ മന:സാക്ഷിയെ വെല്ലും വിധം വയോധിക ദമ്പതികൾക്കു നേരെ കിരാതമായ നടപടി ചെയ്തത് സമൂഹത്തിന് മുന്നിൽ അപഹാസ്യരായത്. സി പി എം പാർട്ടി ഗ്രാമമായ മാന്ധം കുണ്ടിൽ ചില നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം പ്രവർത്തകരും കുടുംബവും സമീപകാലത്ത് സി പി ഐ യിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയിരുന്നു. അന്നു മുതൽ ചിലർക്ക് തുടങ്ങിയ രാഷ്ട്രീയ വിരോധമാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത്. സി പി എം സംസ്ഥാന നേതാവിൻ്റെ മണ്ഡലമായ തളിപ്പറമ്പിലെ മണ്ണിലാണ്
ഊരുവിലക്കും വഴിമുടക്കലും നടക്കുന്നത് എന്നത് ലജ്ജാകരമായ സംഭവമായി ഇതിനകം മാറിയിട്ടുണ്ട്. നീതിക്ക് വേണ്ടി കുടുംബം നിയമ പാലകരെ സമീപിച്ചിരിക്കുകയാണ്. സംഭവം വിവാദമായയോടെ കുടുംബത്തിന് നീതി നടപ്പിലാക്കാൻ നിയമപാലകർ നീക്കം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: