പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതൃസഹോദരൻ റിമാന്റിൽ

കേളകം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെ കേളകം പോലീസ് അറസ്റ്റു ചെയ്തു.കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം.വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചു കടന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.ഇക്കാര്യം കുട്ടി അറിയിച്ചതിനെ തുടർന്ന് പിതാവ് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് കേളകം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: