വിസ തട്ടിപ്പ് യുവാക്കളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച സ്ഥാപനത്തിനെതിരെ പരാതി

പയ്യന്നൂര്‍: വിദേശത്ത് ഉയർന്ന ജോലിക്കുള്ള വിസ വാഗ്‌ദാനം നൽകി യുവാക്കളിൽ നിന്ന് 3,90,000 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി.രാമന്തളികുന്നരു കാരന്താട്ടെ ജോബിൻ സുഭാഷ്, ഏറ്റുകുടുക്ക പുത്തൂരിലെ കെ.സനൽ, കാങ്കോൽ ടൗണിന് സമീപത്തെ നിതിൻ രാഘവൻ എന്നിവ രാണ് വഞ്ചിതരായത്.തുടർന്ന്
മംഗ്ലളൂർ കങ്കനാടിയിലെ സ്പാന്‍ അസോസിയേറ്റ്‌സ് എന്ന റിക്രൂട്ടുമെൻ്റ് സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ ഫെബ്രവരി 12 നും അതിനു ശേഷമുള്ള ദിവസങ്ങളിലുമാണ് പരാതിക്കാരായ യുവാക്കൾ സിങ്കപ്പൂരിലേക്കുള്ള വിസക്കായി 1,30,000 രൂപ വീതം സ്ഥാപന ഉടമയായ കോട്ടയത്തെ സുരേഷ് ഗോപി നാരായണന് ബാങ്ക് അക്കൗണ്ട് വഴി കൈമാറിയത്. ആദ്യഘട്ടത്തിൽ 20,000 രൂപ വീതം നേരിട്ടും ബാക്കി തുക സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കങ്കനാടി ശാഖവഴിയുമാണ് സ്ഥാപനത്തിൻ്റെ പേരിൽ അയച്ചത്. കൊവിഡ് നിയന്ത്രണം കാരണം വിസക്ക് കാലതാമസം വന്നതിനാല്‍ വിദേശ യാത്ര ഒഴിവാക്കിയ പരാതിക്കാർ നല്‍കിയ പണം ആവശ്യപ്പെട്ടു.. പണം തിരിച്ചുതരുന്നതിന് പല അവധികളും പറഞ്ഞ സ്ഥാപനയുടമ ഇപ്പോള്‍ കങ്കനാടിയിലെ സ്ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ് .ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പരാതിയുമായി യുവാക്കള്‍ പയ്യന്നൂർ പോലീസിൽ എത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: