വീട്ടുമുറ്റത്ത് പൂച്ചകളെ കഴുത്തറുത്ത് കൊന്ന് തള്ളി; വീട്ടുടമയായ അധ്യാപകൻ പോലീസിൽ പരാതി നൽകി

കരിവെള്ളൂർ. അധ്യാപകൻ്റെ വീടിൻ്റെ വരാന്തയിൽ വാതിലിന് സമീപം വളർത്തു പൂച്ചകളെ കഴുത്തറുത്ത് കൊന്നു തള്ളി. കരിവെള്ളൂർ വടക്കേ മണക്കാട് മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന മാത്തിൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ തണൽ ഹൗസിൽ വി.വി.ചന്ദ്രൻ്റെ വീട്ടു വരാന്തയിലാണ് വളർത്തു പൂച്ചക്കുട്ടികളെ കഴുത്തറുത്ത നിലയിലും മറ്റുള്ളവയെ കൊന്നു തള്ളിയ നിലയിലും കണ്ടെത്തിയത്. ഇത്തരത്തിൽ നാലോളം പൂച്ചകളാണ് ചത്ത നിലയിൽ ഇന്ന് രാവിലെ വീട്ടുകാർ കണ്ടത്. പൂച്ചകളെ കൊന്ന് തള്ളിയതാണെന്ന സംശയത്തിൽ അധ്യാപകൻ പയ്യന്നൂർ പോലീസിൽ പരാതി നൽകി.അതേ സമയം മറ്റു മൃഗങ്ങൾ കൊന്നതാവാമെന്ന് സംശയമുണ്ടെങ്കിലും കഴുത്തറുത്ത് വീടിൻ്റെ മുൻ വാതിലിന് മുന്നിൽ കൊണ്ടു തള്ളിയതിൽ ദുരൂഹതയുണ്ട്. പയ്യന്നൂർപോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: