ജിഐഎസ് അധിഷ്ഠിത കണ്ണൂർ കോർപ്പറേഷൻ പ്രഖ്യാപനം നടത്തി

ജിഐഎസ് അധിഷ്ഠിത കണ്ണൂർ കോർപ്പറേഷൻ പ്രഖ്യാപനം ചേംബർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ
കെ സുധാകരൻ എംപി നിർവഹിച്ചു.
മേയർ അഡ്വ ടി ഒ മോഹനൻ അധ്യക്ഷനായിരുന്നു.
ഇതോടെ ഭൗമ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോർപ്പറേഷനായി കണ്ണൂർ മാറുകയാണ്. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും, റോഡുകളും, ലാൻഡ് മാർക്കുകളും, തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഒരു വെബ് പോർട്ടലിൽ ആവശ്യാനുസരണം തിരയുന്നതിന് സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ആണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.
ഇതുവഴി നഗരാസൂത്രണവും വാർഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാൻ കഴിയും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ,
സി. സീനത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ജി ഐ എസ് ഹെഡ് ജയിക് ജേക്കബ്
സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീമ ടീച്ചർ,
അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ,
കൗൺസിലർ മുസ്ലിഹ്‌ മഠത്തിൽ, സെക്രട്ടറി ഡി സാജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: