പാപ്പിനിശ്ശേരിയിൽനിന്നും കാണാതായ യുവതിയെ വളപട്ടണം പോലീസിൻ്റെ അതിവിദഗ്ദമായ ഇടപെടലിൽ കണ്ടെത്തി

വളപട്ടണം: സെപ്റ്റംബർ രണ്ടിന് പാപിനിശ്ശേരിയിൽ ഭർത്താവിനൊപ്പം വാടകക്ക് താമസിച്ചു വന്നിരുന്ന കാണാതായ ഉത്തരേന്ത്യക്കാരി യുവതിയെ വളപട്ടണം പോലീസ് കണ്ടെത്തി.
സെപ്റ്റംബർ മൂന്നാം തീയതി യുവതിയുടെ ഭർത്താവിൻ്റെ പരാതിയിൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ മിസ്സിങ്ങ് കേസ് റെജിസ്റ്റർ ചെയ്യുകയും തുടർന്ന് വളപട്ടണം എസ്.എച്ച്.ഒ ഇൻസ്പെക്ടർ ശ്രീ രാജേഷ് മരങ്ങലത്ത് അന്വേഷണം പ്രിൻസിപ്പൽ എസ്.ഐ ശ്രീ ദിജേഷിനെ ഏൽപ്പിക്കുകയും ചെയ്തു, മൊബൈൽ ഫോൺ ഇവിടെ ഉപേക്ഷിച്ച് പോയതിനാൽ 19 കാരിയെ കുറിച്ച് കൂടുതൽ ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഉത്തർ പ്രദേശിൽ ഉള്ള ബന്ധുക്കൾക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. വളപട്ടണം എസ്.ഐ ദിജേഷ് തുടർന്ന് നടത്തിയ വിദഗ്ദ്ദ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ ഡി.സി.ടിവി പരിശോധിച്ചും യുവതിയുടെ ബന്ധുക്കളുടെയും മറ്റും ഫോൺ നമ്പർ ട്രേസ് ചെയ്തും യുവതി മീററ്റിൽ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. എസ്.എച്ച്.ഒ യുടെ നിർദ്ദേശ പ്രകാരം ഒക്ടോബർ 22 തീയതി വളപട്ടണം എസ് ഐ മൊയ്തീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിനോബ്, രസ്‌ന എന്നിവർ ചേർന്ന് മീററ്റിൽ എത്തുകയും തുടർന്ന് യുവതിയെ കണ്ടെത്തി കോടതി മുൻപാകെ ഹാജരാക്കുകയും കോടതി അവരെ ബന്ധുക്കളുടെ കൂടെ പറഞ്ഞയക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: