മരമില്ലിന് തീവെച്ച പ്രതിയെ കേളകം പോലീസ് അറസ്റ്റു ചെയ്തു

കണിച്ചാർ : അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ കേളകം പോലീസ് അറസ്റ്റു ചെയ്തു. അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെ(27)യാണ് കേളകം പോലീസ് അറസ്റ്റ്‌ ചെയ്തത്. ശനിയാഴ്ച പുലർച്ചയാണ് അണുങ്ങോട് സെയ്ൻറ് ജോർജ് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മരഉരുപ്പടികൾ യന്ത്രങ്ങളും കത്തിനശിച്ചത്.പേരാവൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. മിൽ ഉടമ കേളകം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേളകം പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതി മില്ലിൽനിന്ന് വിറക് കൊണ്ടുപോയതിനെത്തുടർന്നുണ്ടായ തർക്കമാണ് തീവെപ്പിന് കാരണമെന്നാണ് പോലീസ് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: