ആസാദി കാ അമൃത്മഹോത്സവ്;
ബ്ലാക്ക് ഹോഴ്സിന്റെയും, നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു

അഴീക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷമായ ആസാദി കാ അമൃത്മഹോത്സവ് പരിപാടിയുടെ ഭാഗമായി അഴീക്കോട് ചാൽ ബ്ലാക്ക് ഹോഴ്സ് ആർട്സ്&സ്‌പോർട്സ് ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെയും സംയുക്തഭിമുഖ്യത്തിൽ, കൊറോണ കാലഘട്ടത്തിൽ അടഞ്ഞു കിടന്ന അഴീക്കോട് നോർത്ത് യു.പി സ്കൂളും പരിസര പ്രദേശവും ശുചീകരിച്ചു നടത്തപ്പെട്ടു.

പരിപാടിയുടെ ഉത്ഘാടനം അഴീക്കോട്‌ എം എൽ എ ശ്രീ. കെ. വി സുമേഷ്, ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്‌ ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ നിർവഹിച്ചു.
എ.സബിലാഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, അഴീക്കോട് പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ ഇ ശിവദാസൻ, വിജയശ്രീ , ഷെബീന T.K, NYK കണ്ണൂർ പ്രതിനിധികളായ ജിജി.P, അക്ഷയ് കൃഷ്ണ, യുവജനബോർഡ് യൂത്ത് കോ-ഓർഡിനേറ്റർ ഷിസിൽ തേനായി, അഴീക്കോട് നോർത്ത് U.P സ്കൂൾ HM രുഗ്മിണി ടീച്ചർ, അഴീക്കലിലെ വിവിധ സംഘടന പ്രതിനിധികളായ KP അശോകൻ, KP രഞ്ജിത്ത്, P സതീശൻ എന്നിവർ ആശംസ അറിയിച്ചു..
ക്ലബ്ബ് പ്രസിഡന്റ് മനീഷ് നന്ദി രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: