ആകാശ് തില്ലങ്കേരിയുടെ വാഹന അപകടം,ദുരൂഹത നീക്കണം. എസ്ഡിപിഐ

മട്ടന്നൂർ:
സ്വര്‍ണ്ണക്കടത്ത് കേസില്‍ഉൾപ്പെടെ ആരോപണവിധയനും എടയന്നൂര്‍ ശുഹൈബ് വധക്കേസിലെ മുഖ്യ പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ വാഹനം അര്‍ദ്ധരാത്രി നീര്‍വ്വേലിയില്‍ നിന്നും അപകടമുണ്ടായതില്‍ ദുരുഹതയുണ്ടെന്നും സംഭവത്തിന്റെ നിജസ്ഥിതി പോലീസ് പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സദക്കത്തുള്ള നീര്‍വ്വേലി ആവശ്യപ്പെട്ടു.

ആകാശ്തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച
വാഹനം ഇന്നലെ പുലർച്ചെ ഒന്നേമുക്കാലിന് നീർവേലിയിൽ വെച്ച് അപകടത്തിൽ പെടുകയും, വാഹനത്തിൽ ഉണ്ടായിരുന്ന 4പേർക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്.
വയനാട്ടിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനുപോയി തിരിച്ചു വരുമ്പോഴാ യിരുന്നു അപകടമുണ്ടായത് എന്നാണ് അവർപോലീസിനോട് പറഞ്ഞിരിക്കുന്നത്, വയനാട്ടിൽ നിന്ന്തില്ലങ്കേരിയിലേക്ക് പോവേണ്ട ഇവർഎങ്ങനെ നീർവേലിയിൽ എത്തിഎന്നത് ദുരൂഹതയുളവാക്കുന്ന കാര്യമാണെന്നും, ഭരണ കക്ഷിയുടെ തണലില്‍ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ തഴച്ച് വളരുകയാണെന്നും അദ്ധേഹം ആരോപിച്ചു.
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ മണ്ഡലം സെക്രട്ടറി മുനീര്‍ ശിവപുരം മണ്ഡലം ട്രഷറര്‍ ശറഫുദ്ധീന്‍ ശിവപുരം മുഹമ്മദലി മെരുവമ്പായി ശംസുദ്ധീന്‍ കൂടാളി പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: