മാക്കൂട്ടം-ചുരംപാത വഴിയുള്ള ഗതാഗത നിയന്ത്രണം; യുഡിഎഫ് മാർച്ച് 29ന്

ഇ​രി​ട്ടി: കോ​വി​ഡി​ന്‍റെ പേ​രി​ൽ മാ​ക്കൂ​ട്ടം-​ചു​രം പാ​ത​യി​ൽ കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​രു​ന്ന യാ​ത്രാ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ള്ളി​ത്തോ​ട് നി​ന്ന് മാ​ക്കൂ​ട്ട​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 
ആ​ർ​ടി​പി​സി​ആ​ർ നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ര​ണ്ട് ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ചു​രം പാ​ത വ​ഴി കു​ട​ക് ജി​ല്ല വ​ഴി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച്. എം​എ​ൽ​എ മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മാ​ർ​ച്ചി​ൽ മേ​ഖ​ല​യി​ലെ യു​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​വും.
അ​മ്പാ​യ​ത്തോ​ട്-​പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 29ന് ​രാ​വി​ലെ 11ന് ​കൊ​ട്ടി​യൂ​രി​ൽ ധ​ർ​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. 
സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, മ​റ്റു നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, സി.​അ​ബ്ദു​ള്ള, കെ. ​വേ​ലാ​യു​ധ​ൻ, ഡെ​ന്നി​സ് മാ​ണി, സു​നി​ൽ ജോ​സ​ഫ്, തോ​മ​സ് വ​ർ​ഗീ​സ്, വ​ത്സ​ൻ അ​ത്തി​ക്ക​ൽ, കെ. ​അ​സു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: