കൈത്തറി പൈതൃക മ്യൂസിയം ഉടന്‍ പൂര്‍ത്തിയാകും

8 / 100


കണ്ണൂര്‍: ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ഹാന്‍വീവ് കെട്ടിടത്തിന്റെ  സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തിന്റെ  ഉദ്ഘാടനവും വ്യവസായമന്ത്രി .പി. ജയരാജന്‍ നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കന്നപ്പള്ളി അധ്യക്ഷനായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്  ഇന്‍ഡോയൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടമാണ് മ്യൂസിയമാക്കി മാറ്റുന്നത്.

1957 വരെ കളക്ട്രേറ്റ് പ്രവര്‍ത്തി ച്ചിരുന്ന കെട്ടിടം 1968 ലാണ് ഹാന്‍വീവിന്റെ ആസ്ഥാന മന്ദിരമാകുന്നത്.  ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പഴയ ഹാന്‍വീവ് മന്ദിരം മ്യൂസിയമാക്കാന്‍  തീരുമാനിച്ചത്. നിര്‍മ്മിതിയുടെ തനിമ നഷ്ടപ്പെടാതെ പുരാവസ്തു വകുപ്പ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. മ്യൂസിയം സജ്ജമാക്കാനുള്ള പദ്ധതി രൂപരേഖ തയ്യാറാക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കൈത്തറിമേഖലയുടെ തുടക്കവും പ്രവര്‍ത്തനവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന വിപുലമായ മ്യൂസിയമാണ് സജ്ജമാക്കുന്നത്.

കെ.കെരാഗേഷ് എം.പി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഹാന്‍വീവ് ചെയര്‍മാന്‍ കെ.പി. സഹദേവന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: