സിപിഐഎം ഓഫീസിൽ ബിജെപി പതാക കെട്ടുകയും വികൃതമാക്കുകയും ചെയ്തത് പ്രധിഷേധാർഹം: എം വി ജയരാജൻ

സിപിഐഎം കടമ്പൂർ ഹൈസ്കൂൾ ബ്രാഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന AKG മന്ദിരം വികൃതമാക്കുകയും ബിജെപി പതാക കെട്ടുകയും ചെയ്ത നടപടി പ്രതിഷേധാർഹവും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ് …

ഈ പ്രദേശത്തു യാതൊരു പ്രശ്നവും നിലവിലില്ല
കേട്ടിടത്തിന്റെ ചുവരിലും വാതിലിലും RSS ,BJP VHP , ABVP എന്നിങ്ങനെയാണ് പെയിന്റിൽ എഴുതിവെച്ചിട്ടുള്ളത് , മാത്രമല്ല എ കെ ജി ,ഇ.എം.എസ് , നായനാർ എന്നീ നേതാക്കളുടെ ചിത്രവും പ്രചാരണ ബോർഡുകളും സമാനായ രീതിയിൽ പെയിന്റ് അടിച്ചു വികൃതപ്പെടുത്തിയിട്ടുണ്ട് .

എഴുതിയതിനു പുറമെ ചുവരിലാകെ പെയിന്റ് സ്പ്രേ ചെയ്തിട്ടുമുണ്ട് ,ചെടിച്ചട്ടിയും ചെടിച്ചട്ടിയും മറ്റും നശിപ്പിക്കുകയുണ്ടായി .
സിപിഐഎം ന്റെ ഓഫീസിൽ ബിജെപി യുടെ പതാക കെട്ടുന്നതും പേര് രേഖപ്പെടുത്തുന്നതും കേവലമായ ഒരു ഭ്രാന്തല്ല ,പ്രകോപനമുണ്ടാക്കാനുള്ള ഭ്രാന്താണ്
ഇത് ഫാസിസ്റ്റ് സ്വഭാവവുമാണ് .
പോലീസ് കർശന നടപടികൾ സ്വീകരിക്കണം
ജനാതിപത്യ വിശ്വാസികളാകെ പ്രതിഷേധിക്കണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: