പറശ്ശിനി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്ര പുത്തരി വെള്ളാട്ടം നാളെ

പറശ്ശിനി മടപ്പുര ശ്രീമുത്തപ്പന്റെ പുത്തരി വെള്ളാട്ടം നാളെ ( 26 ഒക്ടോബർ ) നടക്കും.
രാവിലെ 10 മണിയോടു കൂടി മുത്തപ്പന്റെ

തിരുമുടി, ഉടയാടകൾ ,തിരുവാഭരണങ്ങൾ, വാൾ, അമ്പ് വില്ല് തുടങ്ങിയവ പുതുക്കി പണിയാൻ അവകാശികളായിട്ടുള്ളവർ പണി പൂർത്തിയാക്കി മടപ്പുരയിൽ സമർപ്പിക്കും. തുടർന്ന് മാടമന തമ്പ്രാക്കൾ പുണ്യാഹശുദ്ധി നടത്തും. പിന്നീട് ഉച്ചയ്ക്ക് 1 മണിയോടു കൂടി മുത്തപ്പന്റെ മലയിറക്കൽ ചടങ്ങ് നടക്കും .
ചടങ്ങിന് ശേഷം പുത്തരി വെള്ളാട്ടത്തിന്റെ ഭാഗമായുള്ള അന്നദാനം ആരംഭിക്കും.
ഉച്ചയക്ക് 2.30 ന് വെള്ളാട്ടം ആരംഭിക്കും. സന്ധ്യയോടുകൂടി വെള്ളാട്ടം അവസാനിക്കും.
തുടർന്ന് നവംബർ 30ാം തീയതി വരെ ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 5 – 15 മണി വരെ എല്ലാ ദിവസവും വെള്ളാട്ടം ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: