കണ്ണൂർ: മാഹി ദന്തൽ കോളജിൽ സൂചനാ പണിമുടക്ക്

കണ്ണൂർ: പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ച ഡി.എ.കുടിശ്ശിക നൽകാൻ കാലതാമസം വരുത്തുന്ന മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച്

മാഹി ദന്തൽ കോളജ് എംപ്ലോയീസ് യുണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രകടനവും, സൂചനാ പണിമുടക്കും നടത്തി.
എം.പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം വി.എം.സുന്ദരേശൻ ഉൽഘാടനം ചെയ്തു.എം.ശ്രീജയൻ ,കെ – മോഹനൻ, പൊത്തങ്ങാട്ട് രാഘവൻ, ഡെൽ ഫിന, ആർ.ഷീല സംസാരിച്ചു.പ്രകടനത്തിന് സി.ഒ.പവിത്രൻ, ടി.പി.വിനോദ്കുമാർ, കെ.സുനന്ദ് നേതൃത്വം നൽകി.ഡി.എ.ഉടൻ അനുവദിച്ചില്ലെങ്കിൽ ഒക്ടോബർ 30 മുതൽ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: