സിപിഎം പ്രാദേശിക നേതാവിന്റെ ലൈംഗിക കാമകേളികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; അച്ചടക്ക നടപടി സ്വീകരിച്ചാൽ കോർപ്പറേഷൻ ഭരണം വീഴുമോ.

സിപിഎം നേതൃത്വത്തിന് തലവേദനയായി വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ്.
കണ്ണൂര്‍: വാട്‌സാപ്പ് ഗ്രൂപ്പ് വഴി അശ്ലീല മെസേജ് പ്രചരിപ്പിച്ച സംഭവത്തില്‍ വെട്ടിലായ സി.പി.എം നേതൃത്വത്തിന് തലവേദനയായി

വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവും സി.പിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ വ്യക്തിയുടെ ലൈംഗിക കേളികള്‍ പ്രചരിക്കുന്നു. മറ്റൊരു യുവതിയുമായുള്ള ലൈംഗിക കേളികളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ വിജേഷ് ചെക്കപ്പയ്യന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിനു പിന്നില്‍ സി.പി.എമ്മിലെ ഒരുവിഭാഗം തന്നെയാണെന്നാണ് ആരോപണം. നേരത്തെ മേയര്‍ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തിയ ഒരു അശ്ലീല സന്ദേശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സി.പി.എം ലോക്കല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലറാണ് അനാശാസ്യവും ആഭ്യന്തര കലഹവും പരാമര്‍ശിക്കുന്ന ഒരുമണിക്കൂറോളമുള്ള ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിലെയും ലീഗിലെയുമടക്കമുള്ള എല്ലാ കൗണ്‍ലിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. അതേസമയം കൗണ്‍സിലര്‍ക്കെതിരെ യു.ഡി.എഫ് വനിതാ കൗണ്‍സിലറെക്കൊണ്ട് പരാതി നല്‍കി നിയമനടപടിക്കൊരുങ്ങി യു.ഡി.എഫു നീങ്ങുമ്പോള്‍ കോര്‍പ്പറേഷന്‍ ഭരണം തന്നെ പ്രതിസന്ധിയിലാകാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തില്‍ മാത്രം ഭരണത്തിലേറിയ കോര്‍പ്പറേഷനിലൂടെ വലീയ നാണക്കേടിലാണ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത്.വിവാഹേതരബന്ധം തെറ്റല്ലെന്ന കോടതിവിധി നടപ്പാക്കാന്‍ വിജേഷ് ചെക്കപ്പയ്യന്‍ എന്ന പോസ്റ്റിനു താഴെയാണ് കാമകേളികള്‍ പുറത്ത് എന്ന തലക്കെട്ടോടെ ലൈംഗിക കേളികള്‍ പ്രചരിക്കുന്നത്. സി.പി.എം പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് മേയറെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം. കോര്‍പ്പറേഷനിലെതന്നെ കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട സന്ദേശം. അശ്ലീല ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചതോടെ സി.പി.എം നേതൃത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: