കണ്ണൂര് വിമാനത്താവളം ഉദ്ഘാടന ചടങ്ങില് പ്രധാനമന്ത്രി എത്തില്ല ;ഡിസംബര് ആറു മുതല് സര്വിസുകള്

കണ്ണൂര് വിമാനത്താവളം ഉദ്ഘാടന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല . നാട്ടുകാര്ക്കായി കണ്ണൂര്

വിമാനത്താവളം ഡിസംബര് ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയന് വിജയന് സമര്പ്പിക്കുന്ന ചടങ്ങില് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ആണ് മുഖ്യാഥിതിയായി എത്തുന്നത് .
ഡിസംബര് ആറിന് കണ്ണൂരില് നിന്ന് സര്വിസുകള് ആരംഭിക്കാന് പദ്ധതിയുണ്ടെങ്കിലും എയര് ഇന്ത്യ എക്സ്പ്രസിന്റെ ആദ്യവിമാനം ഡിസംബര് ഒന്പതിന് അബുദാബിയിലേക്ക് സര്വീസ് നടത്തുക എന്നത് നേരത്തെ എടുത്ത തീരുമാനമായിരുന്നു . ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് തന്നെ ഉണ്ടാകും .നാളെ മുതല് ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ആരംഭിക്കുന്നതാണ് .ആരംഭഘട്ടം മുതല്ക്കെ തന്നെ ഇന്ഡിഗോ, ഗോ എയര്, ജെറ്റ് എയര്വെയ്സ്, സ്പൈസ് ജെറ്റ് എന്നിവയും സര്വീസ് നടത്തുന്നതാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: