അനധികൃത മണൽ വാരലിനെതിരെ ശക്തമായ നടപടിയുമായി മയ്യിൽ പ്രിൻസിപ്പിൾ എസ് ഐ

കണ്ണൂർ: അനധികൃത മണൽ വാരൽ ഇനി മയ്യിൽ സ്റ്റേഷനിൽ നടക്കില്ല മയ്യിൽ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പിൾ എസ് ഐ ആയി പി ബാബുമോൻ ചാർജ് എടുത്തതിനുശേഷം മണൽ വേട്ട ശക്തമാണിവിടെ .കഴിഞ്ഞ 2 മാസത്തിനുള്ളിൽ മണലുൾപ്പടെ ചെറുതും വലുതുമായ 10ഓളം തോണികളാണ് കസ്റ്റഡിയിലെടുത്തത് ഇന്ന് പുലർച്ചെ അനധികൃതമായി മണൽ വരാൻ ഉപയോഗിച്ച മിനി ലോറിയും ഓട്ടോറിക്ഷയും മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു മയ്യിൽ എസ് ഐ ബാബുമോനും സംഘവും വാഹനങ്ങൾ പിടികൂടിയത് ഇന്ന് പുലർച്ചെയാണ് സംഭവം,ലോറിയിലുണ്ടായവർ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു തുടർന്നു നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയും പിടിച്ചെടുത്തത് 2 വാഹനത്തിന്റെയും നമ്പർ വ്യാജമാണ് പാമ്പുരുത്തിയിൽ വെച്ചാണ് സംഭവം.cpo മാരായ ധനഞ്ജയൻ ,ബാലകൃഷ്ണൻ സീനിയർ cpo ബാബുരാജ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: