കണ്ണൂരിൽ വൻ കഞ്ചാവ് സംഘത്തെ പിടികൂടി.

5 / 100

കണ്ണൂർ: കണ്ണൂരിൽ വൻ കഞ്ചാവ് സംഘത്തെ പിടികൂടി. രഹസ്യാന്യേഷണ വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർ സംഘത്തെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോയോളം കഞ്ചാവ് സഹിതം ഇരുവരെയും അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശികളായ കെ.ആഷിഖ് (24), ഇർഷാദ് (21) എന്നിവരെയും അറസ്റ്റ് ചെയ്തു. കെഎൽ 14 എസ് 4629 കാറും 12500 രൂപയും 3 മൊബൈൽ ഫോണുകളും പോലീസ് ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. ടൗൺ ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ, വനിതാ സ്‌റ്റേഷൻ എസ്എച്ച്ഒ ലീലാമ്മ ഫിലിപ്പ് കൺട്രോൾ റൂം എസ്‌ഐ സുരേഷ് കുമാർ എന്നിവർ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കാർ സഹിതം ഇരുവരെയും പിടികൂടിയത്. കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ്റെ നേത്യത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയതു. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതയായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കഞ്ചാവ് ജയിലിൽ തടവുകാർക്ക് കൈമാറാൻ എത്തിയതായി സംശയമുണ്ട്. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണികളായ ഇവർ നേരത്തെ അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: