അഴീക്കോട് പാണയില്‍ കുഞ്ഞനന്തന്‍ നിര്യാതനായി

അഴീക്കോട്: ചാല്‍ ശ്രീനാരായണ വായനശാലയ്ക്കടുത്ത പാണയില്‍ ഹൗസില്‍ എന്‍.കെ. കുഞ്ഞനന്തന്‍ (88) നിര്യാതനായി. മുന്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ എംഎസ് പി ഉദ്യോഗസ്ഥനുമായിരുന്നു. പഴയ അടിച്ചയുറച്ച കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും യുക്തിവാദിയുമായ കുഞ്ഞനന്തന്‍ അഴീക്കോടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.
നിരവധി സാമൂഹ്യസേവനത്തിലൂടെ മികച്ച വ്യക്തിത്വത്തിനുടമയായ അദ്ദേഹം പഴയകാല കോണ്‍ട്രാക്ടര്‍ കൂടിയാണ്. നാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ തന്റേതായ പങ്കുവഹിച്ച കുഞ്ഞനന്തന്‍ പഴയകാല മലബാര്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രശസ്തനായ ഫോര്‍വേര്‍ഡ് കൂടിയായിരുന്നു.

പ്രമുഖ പ്രവാസി വ്യവസായിയും സൗദി അറേബ്യയിലെ റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവുമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ് മകനാണ്. കിംസ്റ്റ് ഹോസ്പിറ്റലിന്റെയും ദയ മെഡിക്കല്‍ഡിന്റെയും ചെയര്‍മാന്‍ കൂടിയാണ് സൂരജ്.

ഭാര്യ: കെ.കെ. വിജയലക്ഷ്മി. മറ്റുമക്കള്‍: എന്‍.കെ. ശ്രീജിത്ത് (മാനേജിംഗ് ഡയറക്ടര്‍, ദയ മെഡിക്കല്‍സ് കണ്ണൂര്‍), എന്‍.കെ. രാഗേഷ് (റിയാദ് വില്ലാസ് സൗദി അറേബ്യ).
മരുമക്കള്‍: ജിഷ (നരവൂര്‍), കെ. ഷംന (ഇരിക്കൂര്‍), നിത്യ (ചാലാട്). സഹോദരങ്ങള്‍: സുരേന്ദ്രന്‍, രാജു ( എക്‌സ്. മിലിട്ടറി), സാവിത്രി (തളാപ്പ്), പ്രേമലത (അഴീക്കോട്), പരേതതനായ ശിവാനന്ദന്‍ (മംഗലാപുരം).
സംസ്‌കാരം വ്യാഴം രാവിലെ 11ന് കൊയക്കീല്‍ ശ്മശാനത്തില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: