ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ യുവാവ് ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരോട് എലുമ്പന് ഹൗസില്‍ പരേതനായ കുഞ്ഞിരാമന്-സരോജിനി ദമ്പതികളുടെ മകന് എ. സനേഷിനെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 ഓടെ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തിലാണ് സനേഷിന്റെ മൃതദേഹം കണ്ടത്.
രാത്രി ഏഴോടെ സനേഷിനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തെ രച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്ക്കറ്റില്‍ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടില്‍ എത്തിയതാണ്. സനേഷിന്റെ ഭാര്യ അശ്വതിയും മസ്ക്കറ്റില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഏക മകള്‍: ഇവ.