കരയത്തുംചാൽ പള്ളിയിൽ ഭണ്ഡാരം തകർത്ത് കവർച്ച

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി കരയത്തുംചാൽ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച. മൂന്ന് ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. പൂട്ട് തകർത്ത് പള്ളിക്കകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. കുരിശടി പെട്ടിയടക്കം തകർത്തിട്ടുണ്ട്. പളളിവികാരി ധ്യാനത്തിനുപോയതിനാൽ ചൊവ്വാഴ്ച രാവിലെ കൈക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് കവർച്ചനടന്ന കാര്യം അറിഞ്ഞത്. പോലീസിൽ പരാതി നൽകി. ശ്രീകണ്ഠപുരം പോലീസ് അന്വേഷണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: