കൂറ്റൻ മരം കടപുഴകി കോൾ ടാക്സിയുടെ മുകളിൽ വീണു

കോളയാട്∙ കൂറ്റൻ മരം കടപുഴകി ടാക്സിയുടെ മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെ കോളയാട് ടൗണിനടുത്ത് മൊട്ടയിലാണ് അപകടം. തലശ്ശേരി നെടുംപൊയിൽ പേരാവൂർ സംസ്ഥാന പാതയോരത്ത് നിന്ന കൂറ്റൻ മരമാണ് കടപുഴകി വീണത്. നെടുംപൊയിൽ പെരുന്തോടിയിലുള്ള ഓരത്തേൽ വിജിലിന്റെതാണ് കോൾ ടാക്സി. യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. വൈദ്യുതി വിതരണവും തടസപ്പെട്ടു. പേരാവൂർ, കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും കണ്ണവം പൊലീസും സ്ഥലത്തെത്തി.കോളയാട് വന മേഖലയിലെ ഈ പ്രദേശത്ത് അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് റോഡരികിൽ നിൽക്കുന്നത്. പല തവണ അപകടങ്ങൾ ഉണ്ടായിട്ടും പാതയോരത്തെ മരങ്ങൾ വെട്ടി നീക്കാൻ പൊതുമരാമത്ത് വകുപ്പോ വനം വകുപ്പോ തയാറാകുന്നില്ല. മരണങ്ങൾ വരെ സംഭവിക്കുമ്പോഴും ലാഘബുദ്ധിയോടെ മാത്രം കണ്ടുനിൽക്കുന്ന സർക്കാർ വകുപ്പുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: