സ്വകാര്യ ബസ് ബൈക്ക് തട്ടിയിട്ട് നിര്‍ത്താതെ പോയി ; ബൈക്ക് യാത്രികനായ മധ്യവയസ്‌ക്കന്‍ ഗുരുതരാവസ്ഥയില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ബൈക്ക് യാത്രികനായ മധ്യവയസ്‌ക്കനെ തട്ടിയിട്ട് നിര്‍ത്താതെ പോയി. പയ്യന്നൂര്‍ സ്വദേശി രവീന്ദ്രനാണ് ഡ്രൈവറുടെ ക്രൂരതയ്ക്ക് ഇരയായത്.
അതിഗുരുതര പരിക്കുകളോടെ ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ മിംസില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി. പയ്യന്നൂര്‍ മെയിന്‍ റോഡില്‍ മുകുന്ദ ആശുപത്രിക്ക് സമീപം ഇന്ന ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
പാതയോരം ചേര്‍ന്ന് പോകുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പുറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിപിക്കുയായിരുന്നു.
അപകടത്തില്‍ രവീന്ദ്രന് വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ട്. തലചോറില്‍ രക്തസ്രാവവും നട്ടെല്ലിന് ക്ഷതവും ഏറ്റെട്ടിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയ രവീന്ദ്രന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇടിച്ചിട്ട് നിര്‍ത്താതെ പോയത് സാജ് ലൈന്‍സ് ബസ് ആണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകട ശേഷം നിര്‍ത്തിയ ബസ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറാകാതെ വീണ്ടും ഓടിച്ചു പോവുകയായിരുന്നെന്ന് ഓടികൂടിയവര്‍ പറഞ്ഞു.
അണുകിട വ്യത്യസത്തിലാണ് ബസിന്റ ടയറുകള്‍ രവീന്ദ്രന്റെ തലയില്‍ കയറി ഇറങ്ങാതിരുന്നത്. എന്ത് അപകടം ഉണ്ടാക്കിയാലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ നോക്കി കോളുമെന്ന ധാര്‍ഷ്ട്രമാണ് ബസ്സുടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഈ നരനായാട്ടിന് അനുമതി നല്‍കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: