ഉറക്കത്തിനിടെ മരിച്ച പത്തൊൻപതാം മൈലിലെ നദീറിന് സൗദിയിൽ അന്ത്യവിശ്രമം

ദമ്മാം: അൽ ഹസ്സയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കണ്ണൂർ മട്ടന്നൂർ പത്തൊൻപതാംമയിൽ സ്വദേശി മഹ്മൂദിന്റെ മകൻ നദീർ ചൂരിയോട് ആണ് സൽമാനിയയിൽ മരിച്ചത്. മൂന്നു വർഷമായി ബക്കാലയിൽ ജോലിചെയ്തു വരികയായിരുന്നു. മാതാവ് ജമീല, സഹോദരങ്ങൾ: ജംഷീർ, മുംതാസ്,ഹുസൈൻ.
അൽഹസ കിങ്ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അൽ ഹസ്സയിൽ തന്നെ മറവ് ചെയ്യുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കമ്മ്യൂണിറ്റി വിഭാഗം കൺവീനർ ജിന്ന അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: