ട്രോളമ്മാർക്കും പണിവരുന്നു; സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യക്ക് എതിരെ കേന്ദ്രസർക്കാർ മാർഗ്ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദേശം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടേ പരാമർശം. മൂന്നാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും കോടതി നിർദേശിച്ചു.
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ഇതിൽ സുപ്രീം കോടതിക്ക് എന്തെങ്കിലും ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും, ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹർജിക്കരുടെ വാദം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: